Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KochiMetro

കൊച്ചി മെട്രോ രണ്ടാംഘട്ടം: 2027 ഓഗസ്റ്റില്‍ കാക്കനാട്ടേക്ക് ഓടിത്തുടങ്ങും

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടമായ പിങ്ക് ലൈനിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2027 ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെഎംആര്‍എല്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് വഴി സ്മാര്‍ട്ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്.

വയഡക്റ്റിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2024 ജൂണ്‍ 12-നാണ് ആരംഭിച്ചത്. തുടക്കത്തില്‍ വിദേശ വായ്പാ അനുമതി വൈകിയതും കെഎസ്ഇബി - വാട്ടര്‍ അഥോറിറ്റി ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവ മാറ്റിസ്ഥാപിക്കല്‍ അടക്കമുള്ള പ്രതിസന്ധികളും അതിജീവിച്ചാണ് പദ്ധതി നിര്‍ണായക ഘട്ടത്തിലെത്തിയത്. നിലവില്‍ 24 മണിക്കൂറും സജീവമായി നടക്കുന്ന നിര്‍മാണത്തിലൂടെ പ്രതിദിനം 30 മുതല്‍ 40 മീറ്റര്‍ വരെ പാത പൂര്‍ത്തിയാകുന്നുണ്ട്.

സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിംഗ്, പൈല്‍ ക്യാപ് നിര്‍മാണം തുടങ്ങിയ എല്ലാ ഫൗണ്ടേഷന്‍ ജോലികളും പൂര്‍ത്തിയായി. പൈലിംഗ് ജോലികളുടെ 92 ശതമാനവും പൂര്‍ത്തിയായി. 2028 പൈലുകളില്‍ 1877 എണ്ണവും 470 തൂണുകളില്‍ 397 എണ്ണവും പൂര്‍ത്തിയാക്കി. 266 പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ 346 യു ഗര്‍ഡറുകളും 136 ഐ ഗര്‍ഡറുകളും സ്ഥാപിച്ചതോടെ ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം പാലം സജ്ജമായിട്ടുണ്ട്.

ട്രാക്ക് വര്‍ക്ക്, സിഗ്നലിംഗ്, ടെലികമ്യൂണിക്കേഷന്‍, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള എല്ലാ കരാറുകളും നല്‍കി. ട്രാക്ക് നിര്‍മാണത്തിനാവശ്യമായ റെയിലുകള്‍ കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. ലിഫ്റ്റ്, എസ്‌കലേറ്റര്‍ മുതലായവയുടെ നിര്‍മാണ ജോലികള്‍ ഫാക്ടറികളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Kerala

സ​ർ​ക്കാ​ർ അ​റി​ഞ്ഞി​ട്ടി​ല്ല: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി. പേ​രു​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഒ​ന്നും അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ് താ​ൻ വി​വ​രം അ​റി​ഞ്ഞ​തെ​ന്നും, അ​ങ്ങ​നെ ഒ​രു വാ​ർ​ത്ത വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് കെ​എം​ആ​ർ​എ​ൽ​ന്‍റെ  ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​ഖ്യാ​പ​ന​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ച്ചി മെ​ട്രോ​യെ 'കേ​ര​ളം മെ​ട്രോ' റെ​യി​ൽ ലി​മി​റ്റ​ഡ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​ൻ കെ​എം​ആ​ർ​എ​ൽ എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ സ​ർ​ക്കാ​രി​ന് ശു​പാ​ർ​ശ സ​മ​ർ​പ്പി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള ന​ഗ​ര ഗ​താ​ഗ​ത പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ന​ട​പ്പി​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് മെ​ട്രോ മാ​തൃ​ക​ക​ൾ പി​ന്തു​ട​ർ​ന്നാ​യി​രു​ന്നു ഈ ​നീ​ക്കം.

എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്ക് ശേ​ഷം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്, ഓ​ഹ​രി ഉ​ട​മ​ക​ൾ, കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം, കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ അം​ഗീ​കാ​ര​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്ര​മേ അ​ന്തി​മ പേ​രു​മാ​റ്റം ന​ട​പ്പാ​ക്കാ​നാ​കൂ എ​ന്ന് കെ​എം​ആ​ർ​എ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പേ​രു​മാ​റ്റം നി​ല​വി​ലെ സ്വ​ത്തു​ക്ക​ളെ​യോ ബാ​ധ്യ​ത​ക​ളെ​യോ ബാ​ധി​ക്കി​ല്ലെ​ന്നും ക​മ്പ​നി​യു​ടെ സ്വ​ന്തം ബ​ജ​റ്റി​ൽ നി​ന്ന് തു​ക വി​നി​യോ​ഗി​ച്ചാ​യി​രി​ക്കും ബ്രാ​ൻ​ഡിം​ഗ് മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യെ​ന്നും എം.​ഡി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
 

 

 

 

Kerala

'കേ​ര​ളം മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്': കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ഹൈ​ബി ഈ​ഡ​ൻ എം​പി 

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ പേ​ര് 'കേ​ര​ളം മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്' എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​നു​ള്ള ശി​പാ​ർ​ശ​യ്ക്കെ​തി​രെ ക​ടു​ത്ത എ​തി​ർ​പ്പു​മാ​യി എ​റ​ണാ​കു​ളം എം​പി ഹൈ​ബി ഈ​ഡ​ൻ.  കെ​എം​ആ​ർ​എ​ൽ എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച ഈ ​നി​ർ​ദ്ദേ​ശ​ത്തി​ൽ അ​ഭി​പ്രാ​യ ഐ​ക്യ​മി​ല്ലാ​തെ തീ​രു​മാ​നം എ​ടു​ക്ക​രു​തെ​ന്ന്  ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

കൊ​ച്ചി​ക്ക് പു​റ​മേ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പേ​ര് മാ​റ്റാ​ൻ കെ​എം​ആ​ർ​എ​ൽ സ​ർ​ക്കാ​രി​നോ​ട് ത​ത്ത്വ​ത്തി​ലു​ള്ള അം​ഗീ​കാ​രം തേ​ടി​യ​ത്. അ​ഹ​മ്മ​ദാ​ബാ​ദ് മെ​ട്രോ 'ഗു​ജ​റാ​ത്ത് മെ​ട്രോ' ആ​യും, നാ​ഗ്പൂ​ർ മെ​ട്രോ 'മ​ഹാ​രാ​ഷ്ട്ര മെ​ട്രോ' ആ​യും പു​നഃ​സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ മാ​തൃ​ക പി​ന്തു​ട​ർ​ന്നാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്ക് ശേ​ഷം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്, ഓ​ഹ​രി ഉ​ട​മ​ക​ൾ, കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ അം​ഗീ​കാ​ര​ങ്ങ​ളോ​ടെ മാ​ത്ര​മാ​യി​രി​ക്കും അ​ന്തി​മ മാ​റ്റം.

എ​ന്നാ​ൽ, ച​രി​ത്ര​ബോ​ധ​മി​ല്ലാ​തെ എ​ടു​ക്കു​ന്ന വി​ചി​ത്ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും കൊ​ച്ചി മെ​ട്രോ​യു​ടെ ബ്രാ​ൻ​ഡ് മൂ​ല്യ​ത്തെ​യും വൈ​ദ​ഗ്ധ്യ​ത്തെ​യും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ മ​റ്റ് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​മെ​ന്നും ഹൈ​ബി ഈ​ഡ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഭാ​വി​യി​ലെ പ​ദ്ധ​തി​ക​ൾ​ക്ക് എ​ന്ത് പേ​രി​ട​ണ​മെ​ന്ന് അ​ത് പൂ​ർ​ത്തി​യാ​കു​ന്ന ഘ​ട്ട​ത്തി​ൽ ആ​ലോ​ചി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും തി​ടു​ക്ക​ത്തി​ൽ എ​ടു​ത്തു​ചാ​ടി പേ​ര് മാ​റ്റ​രു​തെ​ന്നും അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

Kerala

കൊ​ച്ചി മെ​ട്രോ എ​ന്ന​ത് 'കേ​ര​ളം മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്' എ​ന്നാ​ക്ക​ണം; പേ​ര് മാ​റ്റ​ത്തി​ന് ശു​പാ​ർ​ശ 

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് 'കേ​ര​ള മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്' എ​ന്ന് മാ​റ്റാ​ൻ ശു​പാ​ർ​ശ. കെ​എം​ആ​ർ​എ​ൽ എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച​ത്.

കൊ​ച്ചി​ക്ക് പു​റ​മേ സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ഗ​ര ഗ​താ​ഗ​ത പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പേ​ര് മാ​റ്റ​ത്തി​നാ​യി സ​ർ​ക്കാ​രി​ന് ശു​പാ​ർ​ശ ന​ൽ​കി​യ​ത്. നി​ല​വി​ൽ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം മെ​ട്രോ പ​ദ്ധ​തി​ക​ളു​ടെ ചു​മ​ത​ല​യും കെ​എം​ആ​ർ​എ​ല്ലി​നാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. അ​തി​നു​ശേ​ഷം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്, ഓ​ഹ​രി ഉ​ട​മ​ക​ൾ, കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം, കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ അം​ഗീ​കാ​ര​ങ്ങ​ൾ കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ അ​ന്തി​മ​മാ​യി പേ​ര് മാ​റ്റം ന​ട​പ്പി​ലാ​ക്കു​ക​യു​ള്ളൂ. 

Kerala

മെ​ട്രോ ര​ണ്ടാം ഘ​ട്ടം: ക​ലൂ​രി​ൽ വ​ൻ ഗ​താ​ഗ​ത കു​രു​ക്ക്

കൊ​ച്ചി: മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ക​ലൂ​രി​ൽ വ​ൻ ഗ​താ​ഗ​ത കു​രു​ക്ക്. ജെ​​എ​ൽഎ​ൻ സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യാ​ണ് മെ​ട്രോ പി​ങ്ക് ലൈ​നി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തി​നൊ​പ്പം റോ​ഡ് ന​വീ​ക​ര​ണ​വും ന​ട​ക്കു​ന്ന​തി​നാ​ൽ ക​ലൂ​ർ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ കു​രു​ക്കി​ൽ അ​മ​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ആ​ദ്യ സ്ട്രെ​ച്ചി​ന്‍റെ നി​ർ​മാ​ണം ജൂ​ൺ 30 നു​ള്ളി​ൽ പൂ​ർ​ത്തി​യാ​യേ​ക്കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പൈ​ലിം​ഗ് പ്ര​വൃ​ത്തി​ക​ൾ ഏ​ക​ദേ​ശം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും പ്ര​ധാ​ന ഘ​ട​നാ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ വേ​ഗ​ക്കു​റ​വാ​ണ് കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണം. സ്റ്റേ​ഡി​യം, പാ​ലാ​രി​വ​ട്ടം ജം​ഗ്ഷ​ൻ, പാ​ലാ​രി​വ​ട്ടം ബൈ​പ്പാ​സ്, ചെ​മ്പു​മു​ക്ക്, വാ​ഴ​ക്കാ​ല, പ​ട​മു​ഗ​ൾ, സി​വി​ൽ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ, കൊ​ച്ചി​ൻ സെ​സ്, ചി​റ്റേ​ത്തു​ക​ര, കി​ൻ​ഫ്ര, ഇ​ൻ​ഫോ​പാ​ർ​ക്ക് എ​ന്നി​വ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ലെ സ്റ്റേ​ഷ​നു​ക​ൾ.

ഇ​വ​യി​ൽ പാ​ലാ​രി​വ​ട്ടം ജം​ഗ്ഷ​ൻ മു​ത​ൽ പ​ട​മു​ഗ​ൾ വ​രെ​യു​ള്ള ആ​ദ്യ സ്ട്രെ​ച്ചി​ന്‍റെ നി​ർ​മാ​ണം ജൂ​ൺ 30ന​കം പൂ​ർ​ത്തി​യാ​ക്കി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

Latest News

Corehub Up